Coronavirus

സാമൂഹ്യ അകലമില്ലാതെ നീളന്‍ ക്യൂ, രാജ്യത്ത് മദ്യശാലകള്‍ തുറന്നയിടങ്ങളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

രാജ്യത്ത് വിവിധയിടങ്ങളില്‍ എറെ നാളുകള്‍ക്ക് ശേഷം തുറന്ന മദ്യശാലകളിലേക്ക്‌ ഇരച്ചെത്തിയത് വന്‍ ആള്‍ക്കൂട്ടം. സാമൂഹ്യ അകലമടക്കം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് പലയിടത്തും പൊലീസിന് ലാത്തി വീശേണ്ടി വന്നു. ആള്‍ത്തിരക്ക് അനിയന്ത്രിതമായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പലയിടത്തും മദ്യശാലകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അടച്ചു. 150 മദ്യശാലകളാണ് രാജ്യതലസ്ഥാനത്ത് തുറന്നത്. രാവിലെ 7.30 മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും പൊലീസിന് ആള്‍ക്കൂട്ടവുമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ടി വന്നു. ആന്ധ്രപ്രദേശില്‍ തുറന്ന മൂവായിരം വില്‍പ്പനശാലകളിലും വന്‍ തിരക്കാണ്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് ആളുകള്‍ മദ്യം വാങ്ങുന്നത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ഉത്സവപ്രതീതിയോടെയാണ് മദ്യശാലകള്‍ തുറന്നതിനെ ആളുകള്‍ വരവേറ്റത്.മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തുടനീളം മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചത്. എന്നാല്‍ രോഗവ്യാപനമില്ലാത്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവ തുറക്കാമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ മാസ്‌കുകള്‍ ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ആളുകള്‍ പലയിടത്തും മദ്യം വാങ്ങാനായി തിരക്കുകൂട്ടുന്നത്. 6 മീറ്റര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും അഞ്ചുപേരില്‍ കൂടുതല്‍ ഒരു സമയം മദ്യം വാങ്ങാനുണ്ടാകരുതെന്നുമായിരുന്നു നിര്‍ദേശങ്ങള്‍. ഇതിന് വിരുദ്ധമായാണ് എല്ലായിടത്തും സംഭവിച്ചത്.ഇത് രോഗവ്യാപനത്തിനിടയാക്കുമോയെന്ന ആശങ്ക ഉടലടുത്തിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT