Coronavirus

മുസ്ലിങ്ങളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുത്, കൊവിഡിലും വിദ്വേഷം ചീറ്റി ബിജെപി എംഎല്‍എ

THE CUE

മുസ്ലീങ്ങളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുതെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബാര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സുരേഷ് തിവാരിയാണ് വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരോടായിരുന്നു സുരേഷ് തിവാരിയുടെ ആഹ്വാനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരേഷ് തിവാരി ഡിയോറിയ ജില്ലയിലെ ജനങ്ങളോട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ എല്ലാവരോടും തുറന്നുപറയുകയാണ്, ആരും മുസ്ലീങ്ങളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുത്. ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്നും തിവാരി ജനങ്ങളോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കൊവിഡ് രോഗമുള്ള ആളുകള്‍ അവരുടെ ഉമിനീര്‍ ഉപയോഗിച്ച് മലിനമാക്കിയ ശേഷം പച്ചക്കറികള്‍ വില്‍ക്കുന്നുവെന്ന് പരാതി ലഭിച്ചുവെന്നും, അതിനാലാണ് മുസ്ലീങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് താന്‍ പറഞ്ഞതെന്നുമാണ് സുരേഷ് തിവാരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. സ്ഥിതിഗതികള്‍ സാധാരണ നിലിയിലായ ശേഷം അവരില്‍ നിന്ന് പച്ചക്കറി വാങ്ങാമെന്നാണ് തന്റെ അഭിപ്രായവെന്നും, താന്‍ തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും ബിജെപി എംഎല്‍ എ പറഞ്ഞു.

അതേസമയം പാര്‍ട്ടി ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കുന്നില്ലെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി അറിയിച്ചു. എംഎല്‍എയോട് ഇക്കാര്യം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുമെന്നും രാകേഷ് ത്രിപാഠി പറഞ്ഞു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT