Coronavirus

തലസ്ഥാനം അഗ്നിപര്‍വതത്തിന് മുകളില്‍, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊവിഡില്‍ തിരുവനന്തപുരം അതി സങ്കീര്‍ണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാന നഗരി ഒരു അഗ്നിപര്‍വതത്തിന് മുകളിലാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ഇപ്പോള്‍ സമൂഹ വ്യാപന ആശങ്കയിലാണ് . സമൂഹ വ്യാപനമുണ്ടായാല്‍ സര്‍ക്കാര്‍ മറച്ചുവെയ്ക്കില്ല. അങ്ങനെയൊരവസ്ഥ വന്നാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ അറിയിക്കും. യാത്രകള്‍ ഒഴിവാക്കണം. വീട്ടില്‍ അടങ്ങിയിരിക്കാന്‍ ആളുകള്‍ മനസ്സുകാണിക്കണം. കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ ദയവുചെയ്ത് വീട്ടിലിരിക്കണം. പൂന്തുറ കേന്ദ്രീകരിച്ച് കൂടുതല്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. ഇന്നും നാളെയുമായി പരമാവധി പേരെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ല. ഹോട്ടല്‍ ഹോം ഡെലിവറി നടത്തുന്ന എല്ലാവരെയും പരിശോധിക്കും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ എല്ലാവരും പരിശോധനയ്ക്ക് എത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഹോം ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT