Coronavirus

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയല്ല, സ്ലീപ്പര്‍ ചാര്‍ജിന് പുറമേ 50 രൂപ എക്സ്ട്രാ ചാര്‍ജ്ജ്

ലോക്ക് ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെയും അതിഥി തൊഴിലാളികളെയും നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കുന്ന റെയില്‍വേയുടെ നടപടിക്കെതിരെ പ്രതിഷേധം. സ്ലീപ്പര്‍ ചാര്‍ജിന് പുറമെയാണ് യാത്രക്കാരില്‍ നിന്നും 50 രൂപ കൂടുതല്‍ ഈടാക്കുന്നത്. മെയ് 1 മുതല്‍ എക്‌സ്ട്രാ ചാര്‍ജ് പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ ബോര്‍ഡ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

സൂപ്പര്‍ഫാസ്റ്റ് ചാര്‍ജായി 30 രൂപ, പ്രത്യേക ചാര്‍ജായി 20 രൂപ എന്നിങ്ങനെയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് വിവിധ റെയില്‍വേ സോണുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് ഉത്തരവ് കൈമാറിയിരുന്നു. രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ പ്രത്യേക ട്രെയിനുകളിലും എക്‌സ്ട്രാ ചാര്‍ജ് ഉണ്ടായിരിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചായിരിക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കുകയെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പടെയുള്ളവരാണ് പ്രത്യേക ട്രെയിനുകള്‍ ഉപയോഗിക്കുന്നത്.

ഒരു മാസത്തില്‍ അധികമായി ജോലിയില്ലാതെയിരിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന നടപടിയാണ് റെയില്‍വേയുടേത് എന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും, റെയില്‍വേയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT