24 മണിക്കൂറിനിടെ രാജ്യത്ത് 2411 പേര്‍ക്ക് കൊവിഡ് 19 ; മരിച്ചത് 71 പേര്‍

24 മണിക്കൂറിനിടെ രാജ്യത്ത് 2411 പേര്‍ക്ക് കൊവിഡ് 19 ; മരിച്ചത് 71 പേര്‍

Published on

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് 19 സ്ഥിരീകരിച്ചത് 2411 പേര്‍ക്ക്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 71 പേര്‍ക്കാണ് ഒറ്റദിനം ജീവഹാനിയുണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,776 ആയി. ഇതില്‍ 10,017 പേര്‍ രോഗവിമുക്തരായി. മരണസംഖ്യ 1223 ആയി ഉയര്‍ന്നു. 11,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഒന്നാമത്. ഇവിടെ 485 പേര്‍ മരണപ്പെട്ടു. 1879 പേര്‍ രോഗമുക്തരായി. രണ്ടാമതുള്ള ഗുജറാത്തില്‍ 4721 പേര്‍ക്കാണ് രോഗബാധ.

24 മണിക്കൂറിനിടെ രാജ്യത്ത് 2411 പേര്‍ക്ക് കൊവിഡ് 19 ; മരിച്ചത് 71 പേര്‍
'രാജ്യത്തെ കൊവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗുകാര്‍'; വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ഡല്‍ഹിയില്‍ 3738 പേര്‍ക്കും രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മധ്യപ്രദേശ് -2719, രാജസ്ഥാന്‍- 2666, തമിഴ്‌നാട്- 2526, ഉത്തര്‍പ്രദേശ് 2455 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഗുജറാത്തില്‍ മരണസംഖ്യ 236 ഉം മധ്യപ്രദേശില്‍ 145 ഉം ഡല്‍ഹിയില്‍ 61 ഉം ആണ്. രാജ്യത്താകമാനം പത്തുലക്ഷം പരിശോധനകളാണ് ഇതുവരെ നടത്തിയത്. ലോകത്താകമാനം 3.45 ദശലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിതരായിരിക്കുന്നത്. 2,37,137 പേര്‍ മരണപ്പെട്ടു.

logo
The Cue
www.thecue.in