Coronavirus

ലോക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍; 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 2535 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റ് നടന്നത് കോട്ടയത്താണ്. 481 പേരെയാണ് കോട്ടയത്ത് അറസ്റ്റ് ചെയ്തത്. 1636 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.1751 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അനാവശ്യയാത്ര നടത്തുന്നവരുടെ വാഹനങ്ങളുെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കിയ ശേഷമാകും തുടര്‍നടപടികളുണ്ടാവുക.

ലോക് ഡൗണിന്റെ ഒന്നാം ദിവസം 402 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. അതില്‍ കൂടുതലുണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റ തന്നെ തെരുവിലിറങ്ങി ആളുകളെ പിന്തിരിപ്പിച്ചിരുന്നു. ജനങ്ങള്‍ ലോക് ഡൗണിനെ ഗൗരവമായി കാണുന്നില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT