Coronavirus

'ആളുകള്‍ കൂട്ടമായി എത്തിയേക്കും', കേരളത്തിലെ മദ്യശാലകള്‍ തല്‍കാലം തുറക്കേണ്ടെന്ന് തീരുമാനം

സംസ്ഥാനത്തെ മദ്യശാലകള്‍ തല്‍കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലെറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനും രോഗവ്യാപനമുണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചത്. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം യോഗത്തില്‍ വെച്ചത്.

മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ കേന്ദ്രം ഇളവ് നല്‍കിയിരുന്നു. ലോക്ക് ഡൗണിന് ശേഷം ബിവറേജസ് ഷോപ്പുകളും വെയര്‍ഹൗസുകളും തുറക്കാന്‍ ബിവറേജസ് കോര്‍പ്പറേഷനും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന നിര്‍ദേശം യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ട് വെക്കുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT