Coronavirus

‘മദ്യാസക്തിയുള്ളവര്‍ക്ക് മരുന്ന് മദ്യമല്ല’; കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിനുള്ള സാധ്യത സംസ്ഥാനത്തുണ്ടെന്ന് കെജിഎംഒഎ 

THE CUE

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അധാര്‍മികമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാണ് ഇത്. മദ്യാസക്തിയുള്ളവര്‍ക്ക് മരുന്ന് മദ്യമല്ല, ഡോക്ടറുടെ കുറുപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജിഎംഒഎയുടെ പ്രതികരണം. മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. പകരം മറ്റ് ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നും സംഘടന പറയുന്നു.

അതേസമയം കൊവിഡ് 19ന്റെ സമൂഹവ്യാപനത്തിനുള്ള സാധ്യത സംസ്ഥാനത്തുണ്ടെന്നും കെജിഎംഒഎ ചൂണ്ടികാണിക്കുന്നു. കേരളത്തില്‍ ജലദോഷപ്പനി വര്‍ധിക്കുന്നത് സൂചനയായി കാണണം. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടെന്നും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT