Coronavirus

കേരളത്തിലെ ചരക്ക് ലോറികള്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങി; മുഖ്യമന്ത്രി ഇടപെടണമെന്ന് ഉടമകള്‍

രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ നടപ്പിലാക്കിയതോടെ കേരളത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനായി പോയ ലോറികള്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി. അരിയും പച്ചക്കറികളുമടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ പോയ ലോറികളാണ് ഇവ. ചരക്ക് ഗതാഗതം തടസ്സപ്പെടില്ലെന്നാണ് അറിയിച്ചിരുന്നത്.

ചരക്ക് നീക്കം തുടരാന്‍ ഇടപെടമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു. ലോറികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും ലോറി ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കോഴിക്കോട് നിന്നും ചരക്കെടുക്കാനായി പോയ ലോറികളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടില്ല.

മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ലോഡുമായി ലോറികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ലോറി ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് കെകെ ഹംസ ദ ക്യുവിനോട് പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ കയറ്റിക്കൊടുക്കാന്‍ കര്‍ഷകര്‍ തയ്യാറാണെങ്കിലും അനുമതി വേണം. കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്നും ഉടമകള്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ലോറി ഉടമകള്‍ അറിയിച്ചു. മഹാരാഷ്ട്രയിലേക്ക് പോയ 12 ലോറികള്‍ ലോഡില്ലാതെ തിരിച്ചെത്തുന്നുണ്ട്. എന്നാല്‍ ലോക് ഡൗണ്‍ കാരണം സാധനങ്ങള്‍ കയറ്റിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ എത്ര ലോറികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായ കണക്കും ലഭ്യമല്ല.

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

SCROLL FOR NEXT