Coronavirus

കൊവിഡ് 19: ആറ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി, കണ്ണൂരില്‍ നാലിടത്ത്

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്പോട്ടുകള്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്ന് 107 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,324 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 20,362 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT