Coronavirus

സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കൊവിഡ് 19 ; സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ 1061

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് 19. 5 പേര്‍ രോഗബാധയെത്തുടര്‍ന്ന് മരിച്ചു. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 814 പേര്‍ക്കാണ് രോഗമുക്തി. ഉറവിടം അറിയാത്ത 73 കേസുകളുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ട്. അഞ്ച് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം നൂറിലേറെയാണ്. തിരുവനന്തപുരം - 259, കാസര്‍ഗോഡ് - 168, കോഴിക്കോട് - 149, മലപ്പുറം - 142, പാലക്കാട് - 123 എന്നിങ്ങനെയാണ് കണക്ക്.

തിരുവനന്തപുരത്താണ് ഏററവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത്. 150 പേരാണ് ആശുപത്രി വിട്ടത്. 24 മണിക്കൂറിനകം 27,608 സാംപിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

SCROLL FOR NEXT