Coronavirus

ദൈവത്തിന്റെ വിധിയാണെന്ന് പറഞ്ഞിരിക്കരുത്; മനുഷ്യരുണ്ടെങ്കിലേ വിശ്വാസമുള്ളുവെന്ന് കാന്തപുരം

കൊവിഡ് 19ല്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. എല്ലാ ദൈവത്തിന്റെ വിധിയാമെന്നും പറഞ്ഞിരിക്കരുത്. മനുഷ്യരുണ്ടെങ്കിലേ വിശ്വാസമുള്ളുവെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഓര്‍മ്മിപ്പിച്ചു.

നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നിട്ടാണ് ദൈവത്തിന്റെ വിധിയാണെന്ന് പറയേണ്ടത്. കൂട്ടപ്രാര്‍ത്ഥനകള്‍ ഒഴിവാക്കണം. ജുമാ നഷ്ടപ്പെടുന്നത് വലിയ നഷ്ടമാണ്. മനുഷ്യ ശരീരം ബാക്കിയുണ്ടെങ്കില്‍ മാത്രമേ പ്രാര്‍ത്ഥനകളും വിശ്വാസങ്ങളും ഉണ്ടാവുകയുള്ളുവെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വിദേശത്തുള്ള മലയാളികളെ തിരിച്ചെത്തിക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്. പറയാന്‍ എളുപ്പമാണ്. വിമാനത്താവളത്തിലെത്തിച്ച് നേരെ കൊണ്ടു പോയി താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ആവശ്യപ്പെട്ടു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT