Coronavirus

പാസ് ഇല്ലാതെ വാളയാറിലെത്തിയയാള്‍ക്ക് കൊവിഡ് : സമരക്കാരുണ്ടായിരുന്നെങ്കില്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് മന്ത്രി കെകെ ശൈലജ 

THE CUE

പാസില്ലാതെ വാളയാറിലെത്തിയയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസരത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും പോകേണ്ടി വരും. അക്കാര്യം പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി അറിയിച്ചു. അവരുടെ സുരക്ഷിതത്വവും നാടിന്റെ സുരക്ഷിതത്വവും കണക്കിലെടുത്താണിത്. രോഗിയുടെ അടുത്തുണ്ടായിരുന്ന ആളുകള്‍ എല്ലാം പോകേണ്ടി വരും. രോഗിയുമായി ബന്ധപ്പെട്ടവരുടെ പട്ടികയുണ്ടാക്കാന്‍ ഡിഎംഒയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ഷാഫി പറമ്പില്‍ എംഎല്‍എ, രമ്യ ഹരിദാസ് എംപി, വികെ ശ്രീകണ്ഠന്‍ എംപി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരും ഇവിടെയുണ്ടായിരുന്നു.

പാസില്ലാതെ വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ഇയാള്‍ ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനാണ്. മറ്റ് 9 പേര്‍ക്കൊപ്പമാണ് പാസ് എടുക്കാതെ മെയ് 8 ന് ചെന്നൈയില്‍ നിന്ന് മിനി ബസ്സില്‍ പുറപ്പെട്ടത്. മെയ് 9 ന് രാവിലെ ഇവര്‍ വാളയാറിലെത്തി. എന്നാല്‍ അവിടെ വെച്ച് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനം തടഞ്ഞു. പിന്നീട് ഛര്‍ദ്ദിയും തലവേദനയും പ്രകടിപ്പിച്ച ഇയാളെയും സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രക്തസാംപിള്‍ പരിശോധനയിലാണ് കൊവിഡ് ബാധിതനാണെന്ന് വ്യക്തമായത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT