Coronavirus

ഈ കാര്യങ്ങള്‍ ജനങ്ങളോട് വേറെ ആര് പറയണം?, പ്രതിപക്ഷ നേതാവ് അതൊന്ന് പറഞ്ഞുതരണമെന്ന് ആരോഗ്യമന്ത്രി

THE CUE

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദൈനംദിന അവലോകന യോഗത്തിന് ശേഷം കേരളത്തിലെ പൊതുജനങ്ങളോട് ആരോഗ്യമന്ത്രി അല്ലാതെ ആരാണ് കാര്യങ്ങള്‍ വിശദീകരിക്കേണ്ടതെന്ന് കെ കെ ശൈലജ ടീച്ചര്‍. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷം എന്താണ് കേരളത്തിന്റെ അവസ്ഥയെന്ന് ജനങ്ങളോട് ആരാണ് പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞാല്‍ നന്നായിരുന്നുവെന്നും കെ കെ ശൈലജ.

പ്രതിഛായയെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഒരു പാട് ഫേസ്ബുക്ക് മെസ്സേജുകള്‍ വരാറുണ്ട്, എന്റെ പാര്‍ട്ടിക്കാര്‍ മാത്രമല്ല. കോണ്‍ഗ്രസുകാരും ഉണ്ട്. അവരൊന്നും പാര്‍ട്ടി മാറിയിട്ടല്ല സംസാരിക്കുന്നത്. ആരോഗ്യമേഖലയില്‍ സ്വീകരിക്കുന്ന സമീപനത്തെ അഭിനന്ദിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്റെ പ്രവര്‍ത്തനം കൊണ്ട് അവര്‍ പാര്‍ട്ടിയൊന്നും മാറാന്‍ പോകുന്നില്ല. അഭിനന്ദനങ്ങള്‍ ഒരു കുമിള പോലെയാണ്. എനിക്ക് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരു പോലെ കിട്ടിയിട്ടുണ്ട്. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകുന്ന ആളാണ്.
കെ കെ ശൈലജ ടീച്ചര്‍, ആരോഗ്യമന്ത്രി

മനോരമാ ന്യൂസ് അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. കൊവിഡ് 19 പശ്ചാത്ത്‌ലത്തില്‍ ആരോഗ്യമന്ത്രി തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനം നടത്തുന്നത് മീഡിയാ മാനിയ കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതേക്കുറിച്ചാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT