Coronavirus

പ്രവാസികളെ എത്തിക്കാന്‍ കളമൊരുങ്ങുന്നു ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം തയ്യാറെടുപ്പില്‍. പ്രവാസികള്‍ക്കായി സംസ്ഥാനങ്ങള്‍ ഒരുക്കിയ വിശദാംശങ്ങള്‍ തേടി വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉന്നതതല യോഗവും ചേരുന്നുണ്ട്.

വിദേശങ്ങളിലുള്ളവരുടെ വിശദാംശങ്ങള്‍ എംബസികള്‍ മുഖേന വിദേശകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര നടപടികള്‍. എത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കേരളം രണ്ടരലക്ഷം ബെഡുകള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഒരു ലക്ഷം കൂടി ഒരുക്കുന്നുമുണ്ട്. സംസ്ഥാനങ്ങള്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ അനുസരിച്ചാണ് ഇതില്‍ കേന്ദ്രനടപടിയുണ്ടാവുക.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT