Coronavirus

‘ശരിയായ ദിശയിലെ ആദ്യ ചുവടുവെയ്പ്പ്’; ലോക്ക് ഡൗണ്‍ ആഘാതം വഹിക്കുന്നവരോട് ഇന്ത്യയ്ക്ക് കടപ്പാടുണ്ടെന്നും രാഹുല്‍ ഗാന്ധി 

THE CUE

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശരിയായ ദിശയിലെ ആദ്യ ചുവടുവെയ്‌പ്പെന്നാണ് സാമ്പത്തിക പാക്കേജിനെ രാഹുല്‍ വിശേഷിപ്പിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇന്ന് സര്‍ക്കാര്‍ നടത്തിയ സാമ്പത്തികപാക്കേജിന്റെ പ്രഖ്യാപനം ശരിയായ ദിശയിലെ ആദ്യ ചുടവുവെയ്പാണ്. ലോക്ക് ഡൗണിന്റെ ആഘാതം പേറേണ്ടി വരുന്ന കര്‍ഷകരോടും, ദിവസവേതന തൊഴിലാളികളോടും, സ്ത്രീകളോടും, പ്രായമായവരോടും ഇന്ത്യയ്ക്ക് കടപ്പാടുണ്ട്.'- ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

മഹാമാരിയെ തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമായിരുന്നു പാക്കേജ് പ്രഖ്യാപനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT