Coronavirus

ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം; ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു 

THE CUE

ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 65കാരിയാണ് മരിച്ചതെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറാനില്‍ നിന്ന് കഴിഞ്ഞ മാസമാണ് മരിച്ച ബഹ്‌റൈന്‍ സ്വദേശിനി തിരിച്ചുവന്നത്. രാജ്യത്തെത്തിയ ഉടനെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇവര്‍ മറ്റുള്ളവരുമായി ഇടപഴകിയിരുന്നില്ല.

അതേസമയം രോഗബാധിതരായിരുന്ന 17 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 15 ബഹ്‌റൈന്‍ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്മാരുമാണ് ആശുപത്രി വിട്ടത്. 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 77 പേര്‍ രോഗമുക്തരായതായും, നിലവില്‍ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT