Coronavirus

‘പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാനാകില്ല’; എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് സുപ്രീം കോടതി 

THE CUE

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാനാകില്ലെന്ന് സുപ്രീം കോടതി. എവിടെയാണോ ഉള്ളത് അവിടങ്ങളില്‍ തുടരണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനില്ലെന്ന് ബഞ്ച് വ്യക്തമാക്കി. എംകെ രാഘവന്‍ എംപിയും പ്രവാസി ലീഗല്‍ സെല്ലും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഹര്‍ജിയില്‍ പരാമര്‍ശിച്ച, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും അടക്കമുള്ള ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാനും സുപ്രീം കോടതി എംകെ രാഘവനോട് നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കുള്ളില്‍ കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹര്‍ജികള്‍ നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബഞ്ച് നിരീക്ഷിച്ചു. വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കേന്ദ്രം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ തൊഴില്‍ കരാര്‍ പുനപ്പരിശോധിക്കുമെന്നടക്കം യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ അന്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ കാത്തുനില്‍ക്കുന്നുമുണ്ട്. ഇവരെ കൊണ്ടുവരിക പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സുരക്ഷിതരായതിനാല്‍ അവര്‍ അവിടെ തന്നെ തുടരണമെന്ന് കോടതിയും നിലപാടെടുത്തു. അതേസമയം ഇറാനില്‍ കുടുങ്ങിയ ആറായിരത്തോളം മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി സമയം അുവദിച്ചു.അടുത്ത തിങ്കളാഴ്ച ഹര്‍ജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT