Coronavirus

ഡിവൈഎഫ്‌ഐ-യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തു, നെടുങ്കണ്ടത്ത് ഒറ്റ ദിവസം കൊണ്ട് ഐസൊലേഷന്‍ വാര്‍ഡ് റെഡി 

THE CUE

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പോരാടാന്‍ രാഷ്ട്രീയ വൈര്യം മറന്ന് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഒന്നിച്ചപ്പോള്‍ നെടുങ്കണ്ടത്ത് ഒറ്റ ദിവസം കൊണ്ട് ഐസൊലേഷന്‍ വാര്‍ഡ് റെഡി. ഇടുക്കി രൂപതയുടെ കൈവശമുണ്ടായിരുന്ന പൂട്ടിക്കിടന്ന കരുണ ആശുപത്രി കെട്ടിടമാണ് ഇവര്‍ ഒരുമിച്ച് ശുചീകരിച്ചത്. ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന്റ നിര്‍ദേശ പ്രകാരമാണ് മുന്‍കരുതലെന്ന നിലയില്‍ നെടുങ്കണ്ടത്ത് ഐസൊലേഷനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബുധനാഴ്ച രാവിലെയാണ് ഇടുക്കി രൂപത ഫര്‍ണിച്ചറുകളും കെട്ടിടവും ഉള്‍പ്പടെ ഐസൊലേഷന്‍ വാര്‍ഡിനായി ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മൂന്ന് ബ്ലോക്കുകളും പൊടിയും മാറാലയും നിറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് കെട്ടിടം വൃത്തിയാക്കാന്‍ ജില്ലാ ഭരണകൂടം യുവജനസംഘടനകളുടെ പിന്തുണ തേടി.

നൂറോളം വരുന്ന പ്രവര്‍ത്തകര്‍ വിവിധ ബാച്ചുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന വരാന്ത, മുറികള്‍ നിറഞ്ഞ അല്‍ഫോണ്‍സാ ബ്ലോക്ക്, ഓപ്പറേഷന്‍ തിയേറ്റര്‍, സമീപത്തെ വാര്‍ഡുകള്‍ എന്നിവയാണ് വൃത്തിയാക്കിയത്. എല്ലായിടത്തും മരുന്ന് തെളിച്ച് അണുവിമുക്തമാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT