Coronavirus

നാലാംഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ പുറത്ത് ; നിയന്ത്രണങ്ങള്‍ ഇങ്ങനെ 

THE CUE

മെയ് 17 മുതല്‍ മെയ് 31 വരെയുള്ള നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ആള്‍ക്കൂട്ടങ്ങള്‍ക്കുള്ള വിലക്ക് തുടരും. വിദ്യാലയങ്ങള്‍ തുറക്കില്ല. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍,മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിപ്പിക്കരുത്. വിമാനങ്ങളുണ്ടാകില്ല, അതേസമയം ഇക്കാലയളവില്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആഭ്യന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായുള്ള വിമാന സര്‍വീസുകള്‍ക്ക് ഇളവുണ്ട്. മെട്രോ ട്രെയിനുകള്‍ ഓടില്ല. നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ രാത്രി യാത്രയ്ക്ക് കര്‍ശന നിയന്ത്രണമുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണിവരെ വളരെ അത്യാവശ്യമായ യാത്രകള്‍ക്കേ അനുമതിയുള്ളൂ.

65 ന് വയസ്സിന് മുകളിലുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെയുള്ള കുട്ടികളും ചികിത്സാര്‍ത്ഥമല്ലാതെ പുറത്തിറങ്ങരുത്. സിനിമ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ തുറക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഈ മേഖലകളിലൂടെയുള്ള യാത്രകള്‍ പാടില്ല. കല്യാണച്ചടങ്ങില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. നിര്‍ദേശിക്കപ്പെട്ടവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെയും ചരക്ക് വാഹനങ്ങളുടെയും അന്തര്‍ സംസ്ഥാന യാത്രകള്‍ തടയരുതെന്നും നിര്‍ദേശിക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT