രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
Published on

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അര്‍ധരാത്രി അവസാനിക്കുന്ന സാഹചര്യത്തിലാണ്, ലോക്ക്ഡൗണിന്റെ നാലാം ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ലോക്ക്ഡൗണുകളില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ടത്തിലുണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മാര്‍ഗരേഖ പുറത്തിറങ്ങുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നായിരുന്നു രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്നീട് മെയ് 3 വരെ നീട്ടുകയും, പിന്നീട് മൂന്നാം ഘട്ടമായി മെയ് 17 വരെ നീട്ടുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in