Coronavirus

പത്തനംതിട്ടയിലെ അഞ്ച് പേരുടെ റിസല്‍ട്ട് നെഗറ്റീവ്; നെടുമ്പാശേരിയില്‍ എത്തിയ പത്ത് പേര്‍ക്ക് കൊവിഡ് ലക്ഷണം

പത്തനംതിട്ടയില്‍ കൊവിഡ്19 ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെ പരിശോധനഫലം നെഗറ്റീവാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറ്റലിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 35 പേരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളുമുണ്ട്. പനി, ശ്വാസതടസം എന്നിവ പ്രകടിപ്പിച്ച 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

നെടുമ്പാശേരിയില്‍ രോഗലക്ഷണമുള്ള കൂടുതല്‍ പേര്‍ എത്തിച്ചേര്‍ന്നാല്‍ അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് കൂടാതെ ആലുവ, മുവാറ്റുപുഴ, കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രികള്‍, തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജ് , എയര്‍ പോര്‍ട്ട് എന്നിവിടങ്ങളിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആലുവ ജില്ലാ ആശുപത്രി താല്കാലിക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT