Coronavirus

ഇന്ന് 885 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 724 രോഗികള്‍, 968 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇന്ന് രോഗമുക്തി നേടിയവകുടെ എണ്ണം. 968 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

16,995 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 56 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 64 പേരാണ് വിദേശത്ത് നിന്നെത്തിയവര്‍, 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍കോട് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108, കാസര്‍കോട് 68.

കഴിഞ്ഞ 24 മണിക്കൂറില്‍ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 9371 പേരാണ് ചികിത്സയിലുള്ളത്. 3,38,038 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്കയച്ചു. 453 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT