Coronavirus

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ്; 6037 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 26 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 91,784 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ ഉറവിടം വ്യക്തമല്ല. 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 54,339 സാമ്പിളുകള്‍ പരിശോധിച്ചു. 8474 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായി കാമ്പെയിന്‍ ശക്തിപ്പെടുത്തും. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT