Coronavirus

സംസ്ഥാനത്ത് 5980 പേര്‍ക്ക് കൂടി കൊവിഡ്; 5745 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 18 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

64346 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 386 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 41 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 80106 സാമ്പിളുകള്‍ പരിശോധിച്ചു. 5745 പേര്‍ ഇന്ന് രോഗമുക്തരായെന്നും മുഖ്യമന്ത്രി.

ദിവസേന ഉള്ള ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്താനും, അതില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് 75 ശതമാനത്തിലേക്ക് ഉയര്‍ത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഓരോ ജില്ലകളിലും പുരോഗമിക്കുന്നുണ്ട്. ഇതിനായി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കൊവിഡ് വാരിയേഴ്‌സിനെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT