Coronavirus

'കൊവിഡ് രോഗികളോട് പെരുമാറുന്നത് മൃഗങ്ങളോടെന്നതിനേക്കാള്‍ മോശമായി'; ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ഡല്‍ഹി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. മൃഗങ്ങളോട് പെരുമാറുന്നതിനേക്കാള്‍ മോശമായാണ് കൊവിഡ് രോഗികളോട് പെരുമാറുന്നതെന്നും, മൃതദേഹങ്ങള്‍ ആശുപത്രിയുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇട്ടിരിക്കുന്ന സാഹചര്യമാണെന്നും കോടതി പറഞ്ഞു. നഗരത്തിലെ പരിശോധനയില്‍ കുറവുണ്ടായതിന്റെ കാരണം വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. രോഗികള്‍ മരിക്കുകയാണ്, ആശുപത്രികളില്‍ അവര്‍ക്ക് വേണ്ട ചികിത്സ പോലും ലഭിക്കുന്നില്ല. ചെന്നൈയിലും മുംബൈയിലും അടക്കം പരിശോധനാനിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ പരിശോധനകളുടെ എണ്ണം 7000ല്‍ നിന്ന് 5000 ആയി കുറച്ചതെന്നും കോടതി ചോദിച്ചു.

ആശുപത്രിയില്‍ പ്രവേശനം ലഭിക്കാന്‍ രോഗികള്‍ കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥിതി ദയനീയമാണ്. എന്നാല്‍ ചില ആശുപത്രികളില്‍ കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്നു, അവിടെ രോഗികള്‍ക്ക് പ്രവേശനമില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. 34,687 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1085 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT