Coronavirus

'കയ്യില്‍ ഒന്നുമില്ല, വിശപ്പും ദാഹവും കൊണ്ട് ഞങ്ങള്‍ മരിക്കും'; അതിഥിതൊഴിലാളുടെ നാട്ടിലേക്കുള്ള യാത്ര ദുരിതത്തിനൊടുവില്‍

'ഞങ്ങളുടെ കയ്യില്‍ ഇനി ഒന്നുമില്ല, കോണ്‍ട്രാക്ടര്‍ പോലും പണം നല്‍കാന്‍ തയ്യാറകുന്നില്ല, ഇനി എന്താണ് ചെയ്യുക? വിശപ്പും ദാഹവും മൂലം ഞങ്ങള്‍ മരിക്കും. കുറച്ച് പണം അയച്ച് തരാമോ?', വെള്ളിയാഴ്ച പുലര്‍ച്ചെ മഹാരാഷ്ട്രയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചയാള്‍ അവസാനമായി നാട്ടിലുള്ള ഭാര്യയോട് പറഞ്ഞ വാക്കുകളാണ് ഇത്. ജല്‍നയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ നാട്ടിലേക്ക് കാല്‍നടയായി പോകാന്‍ അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ഈ വാക്കുകളിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മധ്യപ്രദേശിലെ ഉമാറിയ ജില്ലയിലെ മാമന്‍ ഗ്രാമവാസിയാണ് കൃഷ്ണവതി സിങ്. 'സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല, ഇവിടെ അത്രയ്ക്ക് ദുരിതമായത് കൊണ്ടാണ് അദ്ദേഹം ജോലിക്കായി അവിടെ പോയത്. അദ്ദേഹത്തിന് അയച്ച് കൊടുക്കാന്‍ ഇവിടെയും ഒന്നുമുണ്ടായിരുന്നില്ല', കൃഷ്ണവതി ദ ഹിന്ദുവിനോട് പറഞ്ഞു.

കൃഷ്ണവതിയുടെ ഭര്‍ത്താവിനൊപ്പം മാമന്‍ ഗ്രാമത്തില്‍ തന്നെയുള്ള മൂന്ന് പേര്‍ക്ക് കൂടി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അടുത്തുള്ള ജില്ലയിലുള്ളവരാണ് മറ്റുള്ളവര്‍. മടങ്ങിവരാനുള്ള ചെലവിനായി തന്റെ ഭര്‍ത്താവിന് 1000 രൂപ അയയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് ഗ്രാമത്തില്‍ തന്നെയുള്ള ദേവ്‌വതി സിങ് പറയുന്നത്. 'ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ മടങ്ങിവന്നാല്‍ മതിയെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതായിരുന്നു, പക്ഷെ കേട്ടില്ല', വിതുമ്പിക്കൊണ്ട് ദേവ്‌വതി പറഞ്ഞു.

ജല്‍നയിലുള്ള സ്റ്റീല്‍ ഫാക്ടറി, തന്റെ ഭര്‍ത്താവ് ഉള്‍പ്പടെയുള്ളവര്‍ക്ക് രണ്ട് മാസമായി ശമ്പളം നല്‍കിയിരുന്നില്ലെന്നും അവര്‍ പറയുന്നു. വീട്ടിലേക്ക് പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ച് അവര്‍ കരാറുകാരനെ സമീപിച്ചിരുന്നു, പക്ഷെ അതിന് ശേഷം അയാള്‍ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നും ദേവ്‌വതി പറഞ്ഞു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT