'ആ പാവപ്പെട്ട തൊഴിലാളികളുടെ മരണത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍'; വിമര്‍ശനവുമായി സീതാറാം യെച്ചൂരി

'ആ പാവപ്പെട്ട തൊഴിലാളികളുടെ മരണത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍'; വിമര്‍ശനവുമായി സീതാറാം യെച്ചൂരി

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രെയിന്‍ ഇടിച്ച് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അപകടത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് യെച്ചൂരി ആരോപിച്ചു.

'ആ പാവപ്പെട്ട തൊഴിലാളികളുടെ മരണത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍'; വിമര്‍ശനവുമായി സീതാറാം യെച്ചൂരി
മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി; 15 മരണം

മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും, അതിഥി തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിലെത്തിക്കാന്‍ ആഴ്ചകളോളം യാത്രാസൗകര്യം ഏര്‍പ്പാടാക്കാതിരുന്നതുമാണ് പാവപ്പെട്ട ആ തൊഴിലാളികളുടെ മരണത്തിന് കാരണമെന്ന് യെച്ചൂരി പറഞ്ഞു. നല്ലൊരു ദുരിതാശ്വാസ പാക്കേജും കേന്ദ്രം നല്‍കിയില്ല. കേന്ദ്രസര്‍ക്കാര്‍ അവരോട് ചെയ്തത് എന്താണോ അത് ക്രിമിനല്‍ കുറ്റമാണെന്നും യെച്ചൂരി പറഞ്ഞു.

ഔറംഗബാദിലെ കര്‍മാട് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. ചരക്ക് തീവണ്ടി പാഞ്ഞുകയറി 20 അംഗ സംഘത്തിലെ 15 പേര്‍ കൊല്ലപ്പെടുകയായിരുന്നു. ലോക്ക് ഡൗണായത് കൊണ്ട് ട്രെയിനുകള്‍ വരില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ ട്രാക്കില്‍ കിടന്ന് ഉറങ്ങിയതെന്ന് പൊലീസ് അറിയിച്ചത്. സംഘം മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്ന് ഭുസാവലിലേക്ക് പോവുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in