Coronavirus

47000 കടന്ന് രാജ്യത്തെ കൊവിഡ് മരണം, ലോകത്ത് ഇന്ത്യ നാലാമത്

രാജ്യത്തെ കൊവിഡ് മരണം 47138 ആയി, 23,95,471 പേര്‍ക്കാണ് രോഗബാധ. ബുധനാഴ്ച മാത്രം 950 പേരാണ് മരണപ്പെട്ടത്. ഇതോടെ ലോകത്ത് മരണസംഖ്യയില്‍ ഇന്ത്യ നാലാമതായി. ബ്രിട്ടനെയാണ് മറികടന്നത്. ബ്രിട്ടണില്‍ ഇതുവരെ 46,705 പേരാണ് മരിച്ചത്. അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയുമാണ് മറ്റ് മൂന്ന് രാജ്യങ്ങള്‍. 13 ദിവസം മുന്‍പ് ഇറ്റലിയെ മറികടന്നാണ് ഇന്ത്യ ആഞ്ചാമതായത്.

അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുമുന്നില്‍.അതേസമയം രാജ്യത്ത് രേഖപ്പെടുത്തിയ മരണനിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പൊതുവെ മരണസംഖ്യ കുറവാണെന്നാണ് വിശദീകരണം. അതേസമയം റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ ധൃതി പിടിച്ച് തീരുമാനമെടുക്കില്ലെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ലഭ്യമാകണമെങ്കില്‍ മനുഷ്യരില്‍ നടത്തേണ്ട അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം കൂടി ലഭ്യമാകണം. വ്യത്യസ്ത വിഭാഗം ജനങ്ങളില്‍ ഇതിന്റെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്നതിനാലാണിത്. വാക്‌സിന്‍ പരീക്ഷണം നടത്താന്‍ താല്‍പ്പര്യമറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT