Coronavirus

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്കില്‍ കേരളം മുന്നിലെന്ന് മുഖ്യമന്ത്രി

THE CUE

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മത്രം. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 4, കോഴിക്കോട് 2, കൊല്ലം 1. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 16002 എണ്ണം നെഗറ്റാവായിരുന്നു. രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 8 പേര്‍ വിദേശികള്‍. സമ്പര്‍ക്കം മൂലം രോഗമുണ്ടായത് 114 പേര്‍ക്ക്. ആലപ്പുഴ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മലപ്പുറം 21, പാലക്കാട് 8, പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശൂര്‍ 13, വയനാട് 3 എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. 218 പേര്‍ക്കാണ് ഇതുവരെ രോഗം പൂര്‍ണമായും ഭേദമായത്. കേരളത്തില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം നാളെ കാബിനറ്റ് ആലോചിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്രപ്രഖ്യാപനമുണ്ടായിട്ടില്ലെന്നും, ഇത് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

SCROLL FOR NEXT