Coronavirus

കൊവിഡില്‍ ഇന്ത്യ നാലാമത്; ബ്രിട്ടനെയും മറിനടന്നു; മരണനിരക്കില്‍ രണ്ടാമത്

കൊറോണ വൈറസ് വ്യാപനത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. വ്യാഴാഴ്ച 2,95,772 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്.

പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. മാര്‍ച്ച് 25ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് 500 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പത്ത് പേരായിരുന്നു വൈറസ് ബാധയേറ്റ് മരിച്ചിരുന്നത്. സമ്പൂര്‍ണ അടച്ചിടലിനിടെയാണ് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് ഐസിഎംആര്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധ മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും നഗരങ്ങളിലെ ചേരികളിലായിരിക്കും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT