Coronavirus

തിരുവനന്തപുരത്ത് മറ്റൊരു ബെവ്‌കോ ജീവനക്കാരന്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍ 

THE CUE

തിരുവനന്തപുരത്ത് മറ്റൊരു ബെവ്‌കോ ജീവനക്കാരനെ കൂടി കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരനാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനിയെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ ബെവ്‌കോ ജീവനക്കാരിയെ നിരീക്ഷണത്തിലാക്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെയും നിരീക്ഷണത്തിലാക്കിയത്. ആദ്യം സ്വകാര്യ ആസുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നീട് കൊവിഡ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം സ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ബെവ്റേജസ് വില്‍പ്പന കേന്ദ്രങ്ങളും പൂട്ടും. മറ്റ് ജില്ലകളിലെ ബെവ്റേജസ് ഔട്ട്ലെറ്റ് പൂട്ടുന്നില്ലെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT