Coronavirus

കാസര്‍കോട്ടെ ആദ്യരോഗിയില്‍ നിന്നും 11 പേര്‍ക്ക് കൊവിഡ് പകര്‍ന്നു; കുട്ടികള്‍ക്കും വൈറസ് ബാധ

കാസര്‍കോട് കൊവിഡ് വൈറസ് ബാധിച്ച ആദ്യരോഗിയില്‍ നിന്നും 11 പേരിലേക്ക് രോഗം പകര്‍ന്നു. 16ഉം 11 വയസ്സുള്ള കുട്ടികള്‍ക്കും കൊവിഡ് ബാധിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച 11 പേരും ഈ രോഗിയുടെ അടുത്ത ബന്ധുക്കളാണ്.

ഇന്നലെ കാസര്‍കോട് 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗിയുടെ ബന്ധുക്കളായ 9 സ്ത്രീകള്‍ക്കും വൈറസ് ബാധയുണ്ട്. ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലകളിലുള്ളവരാണ് രോഗികള്‍.

കാസര്‍കോടുള്ള രോഗികള്‍ കൂടുതലായി ആശ്രയിക്കുന്ന കര്‍ണാടകയിലെ ചുരം റോഡ് മണ്ണിട്ട് അടച്ചിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ചയിലും തീരുമാനമായില്ല. മാക്കൂട്ടത്താണ് മണ്ണിട്ടിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT