Coronavirus

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് ഇല്ല; ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് കളക്ടര്‍

പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധിതരുമായി അടുത്ത് ഇടപെട്ട രണ്ട് പേരുടെ പരിശോധനാഫലം കൂടി പുറത്ത് വന്നു. ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. പത്തനംതിട്ടയിലേക്കും ജില്ലയില്‍ നിന്ന് പുറത്തേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്തനംതിട്ടയില്‍ കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ള 12 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കേണ്ടത്. ഇതില്‍ അഞ്ച് പേര്‍ രോഗികളുമായി അടുത്ത് ഇടപെട്ടവരാണ്. ഇന്നലെ വന്ന ഫലങ്ങളും നെഗറ്റീവായിരുന്നു. 54 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 39 പേര്‍ക്കും രോഗമില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്ന് കളക്ടര്‍ അറിയിച്ചു. വൃദ്ധദമ്പതികളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടിട്ടുണ്ട്. കോട്ടയം സ്വദേശികളുടെ കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റൂട്ട് മാപ്പിലൂടെ 70 പേരെ കണ്ടെത്തി.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT