Coronavirus

കൊവിഡ് 19: തുടര്‍ച്ചയായ നാലു ദിവസം ഡ്യൂട്ടി, തിരികെ എത്തിയ ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനെ കയ്യടിച്ച് വരവേറ്റ് അയല്‍വാസികള്‍ 

THE CUE

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ലോകം. ഈ കാലത്ത് നാടിനെ രക്ഷിക്കാന്‍ രാവും പകലുമില്ലാതെ ജോലി ചെയ്യുകയാണ് ആരോഗ്യ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്നവര്‍. ഇതിനൊരു ഉദാഹരണമാണ് എറണാകുളം പള്ളുരുത്തി സ്വദേശിയായ എംഎം പ്രജിത് എന്ന യുവാവ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് ഭിന്നശേഷിക്കാരനായ പ്രജിത്. തുടര്‍ച്ചയായ നാല് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്രജിത്തിനെ കയ്യടികളോടെയാണ് അയല്‍വാസികള്‍ വരവേറ്റത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT