Coronavirus

കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം; കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍ 

THE CUE

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് എംഎല്‍എമാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗം ബാധിച്ച കാസര്‍കോട് സ്വദേശി അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളില്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കല്യാണചടങ്ങില്‍ വെച്ചാണ് മഞ്ചേശ്വരം എംഎല്‍എ രോഗിയുമായി ബന്ധപ്പെട്ടത്. ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായി സൂചനയുണ്ട്. മറ്റൊരു പൊതുപരിപാടിയില്‍ വെച്ച് കാസര്‍കോട് എംഎല്‍എയും രോഗിയുമായി ബന്ധപ്പെട്ടിരുന്നു.

ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് നാട്ടിലെത്തിയ ആള്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 11ന് രാവിലെ എട്ടുമണിയോടെ കോഴിക്കോട് വിമാനത്താവളത്തിലാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് കോഴിക്കോട് ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്‌സ്പ്രസിന്റെ എസ് 9 സ്ലീപ്പര്‍ കോച്ചിലാണ് ഇയാള്‍ കാസര്‍കോടേക്ക് പുറപ്പെട്ടത്. ഇതിന് ശേഷം അഞ്ച് ദിവസം കാസര്‍കോട് നിരവധി സ്ഥലങ്ങളില്‍ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

16-ാം തിയതിയാണ് ഇയാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയുമായുമായിരുന്നു. എംഎല്‍മാരെ കൂടാതെ നിരവധി പേര്‍ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നും വിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT