Coronavirus

‘എനിക്കിപ്പോ അതിന് പിറകേ പോകാന്‍ സമയമില്ല, ഐടി വകുപ്പില്‍ ചോദിച്ചാല്‍ മതി ; സ്പ്രിങ്ക്‌ളറില്‍ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി 

THE CUE

സ്പ്രിങ്ക്‌ളര്‍ വിവാദത്തിന് പിന്നാലെ പോകാന്‍ തനിക്കിപ്പോള്‍ സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് അതിനാണല്ലോ സമയമെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ക്കായി മാധ്യമങ്ങള്‍ ഐടി വകുപ്പുമായി ബന്ധപ്പെട്ടാല്‍ മതി. സാങ്കേതിക കാര്യങ്ങള്‍ അവര്‍ പറയും.അത്തരത്തില്‍ കേള്‍ക്കുന്നതാകും നന്നാവുകയെന്നും താന്‍ വിശദീകരിക്കുന്നതല്ല ഉചിതമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി എന്തെല്ലാമോ മറച്ചുവെയ്ക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് അവര്‍ പറയുമല്ലോയെന്നായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. യഥാര്‍ത്ഥ സംശയമാണെങ്കില്‍ ഐടി വകുപ്പ് ദൂരീകരിക്കും. ആദ്യമേയുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്പനിയുമായി കരാറുണ്ടായിരുന്നോയെന്നും ഒപ്പിട്ടത് ആരാണെന്നുമുള്ള ചോദ്യത്തിന് താന്‍ പറയേണ്ടിടത്തോളം പറഞ്ഞെന്നും മറ്റ് ചോദ്യങ്ങളെല്ലാം (ഐടി വകുപ്പിനോടുള്ളവ) കഴിഞ്ഞിട്ടുവരൂ എന്നിട്ട് പറയാമെന്നുമായിരുന്നു പ്രതികരണം.

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയെന്നതിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞത്. ഇനി മുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തദ്ദേശസ്വയംഭരണവകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT