Coronavirus

സമൂഹവ്യാപന പരിശോധനയില്‍ കേരളത്തില്‍ 4 പേര്‍ക്ക് പോസിറ്റീവ്; ഐസിഎംആറിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍

കൊവിഡ് 19 സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കേരളത്തില്‍ നടത്തിയ പരിശോധനയില്‍ നാല്‌പേരുടെ ഫലം പോസിറ്റീവായി. കേരളത്തിലെ 1200 പേരുടെ സാമ്പിളുകളായിരുന്നു സീറോ സര്‍വേയുടെ ഭാഗമായി പരിശോധിച്ചത്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 400 പേര്‍ക്ക് വീതമാണ് പരിശോധന നടത്തിയത്. ഓരോ ജില്ലകളിലും പത്ത് പ്രദേശങ്ങളില്‍ രോഗബാധിതരുമായി യാതൊരു ബന്ധവുമില്ലാത്ത 40 പേരില്‍ വീതമായിരുന്നു പരിശോധന. തൃശൂരില്‍ മൂന്നും, എറണാകുളത്ത് ഒരാളുമാണ് പോസിറ്റീവായത്. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ പറഞ്ഞു.

പോസ്റ്റീവായവര്‍ക്ക് മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ആദ്യഘട്ടത്തിലെ രോഗബാധിതരുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. വൈറസ് ബാധിക്കുമ്പോള്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിച്ചത്. രാജ്യത്താകെ 24,000 പേരില്‍ പരിശോധന നടത്തിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT