Coronavirus

ലോക്ക് ഡൗണില്‍ കേരളത്തിലെ നിയന്ത്രണങ്ങളില്‍ മാര്‍ഗരേഖയായി : നിര്‍ദേശങ്ങള്‍ ഇങ്ങനെ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച കൂടി നീട്ടിയ ലോക്ക് ഡൗണില്‍ കേരളത്തിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാര്‍ഗരേഖയായി. സംസ്ഥാനത്തെ റെഡ്‌സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും കര്‍ശന നിയന്ത്രണം തുടരും. ഗ്രീന്‍സോണുകള്‍ ഉള്‍പ്പെടെ ഒരു മേഖലയിലും പൊതുഗതാഗതം അനുവദിക്കില്ല. മദ്യശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,മാളുകള്‍ ബ്യൂട്ടി പാര്‍ലറുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ തുടങ്ങി ആള്‍ക്കൂട്ടം രൂപപ്പെടുന്ന സ്ഥലങ്ങളൊന്നും തുറക്കില്ല. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. കല്യാണത്തിലും മരണാനന്തര ചടങ്ങിലും 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.

സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേരേ ഉണ്ടാകാന്‍ പാടുള്ളൂ. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പരമാവധി ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഗ്രീന്‍ സോണിലുള്ള സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ പ്രവര്‍ത്തിക്കാവൂ.അമ്പത് ശതമാനം പേര്‍ മാത്രമേ ജോലിക്കെത്താവൂ. കടകള്‍ തുറക്കുന്നതില്‍ പുതിയ ഉത്തരവിലും വ്യക്തതയില്ല. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാമെന്നാണ് പരാമര്‍ശിക്കുന്നത്. കടകളുടെ സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7.30 ആയിരിക്കണമെന്നേ പറയുന്നുള്ളൂ. വൈകീട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രനിര്‍ദേശം വന്ന്‌ മൂന്ന് ദിവസത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി മാര്‍ഗരേഖ പുറത്തിറക്കിയത്.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍

വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയുണ്ടാകും. രോഗ ലക്ഷണമുള്ളവരെ നേരിട്ട് ചികിത്സയ്‌ക്കെത്തിക്കും. ലക്ഷണങ്ങളില്ലാത്തവരെ വീട്ടിലയയ്ക്കും. എന്നാല്‍ വീട്ടില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. രോഗം പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവില്‍ ലോഡ്ജുകളിലും താമസിക്കാം. പക്ഷേ അവിടെയും ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT