Coronavirus

കൊറോണ വൈറസ് ബാധ : എറണാകുളത്ത് മുറികള്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് 

THE CUE

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമാക്കുന്നതിനായി മുറികള്‍ ഏറ്റെടുക്കാന്‍ പൊലീസിന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹോസ്റ്റലുകള്‍, ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്‌റുകള്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന മുറികള്‍ എന്നിവ ആവശ്യാനുസരണം ഏറ്റെടുക്കാനാണ് പറഞ്ഞിരിക്കുന്നത്. ജില്ലയില്‍ നിലവില്‍ 30 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 23 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും 7 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ്.

ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുള്ള കുട്ടിയും മാതാപിതാക്കളും ഒരു യുകെ പൗരനുമാണ് കൊവിഡ് 19 ബാധിതരായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച 30 സാമ്പിളുകള്‍ ആലപ്പുഴയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. ഒരു ഡോക്ടറും നഴ്‌സുമാണ് 10 ദിവസമായി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നതെന്നും ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT