Coronavirus

24 മണിക്കൂറിനിടെ 4,213 പുതിയ കേസുകള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67,152 ആയി

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് 19 സ്ഥിരീകരിച്ചത് 4,213 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 67,152 ആയി. 97 പേര്‍ മരിച്ചു, ആകെ മരണസംഖ്യ 2,206. ഒറ്റദിവസം രാജ്യത്ത് ഇത്രയും കൊവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു ദിവസം കൊണ്ട് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത് 1,934 പേര്‍ക്കാണ്. ആകെ കൊവിഡ് ബാധിതര്‍ 22,171. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 832 ആയി. മുംബൈയില്‍ മാത്രം 875 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്- 669, ഗുജറാത്ത്-398, ഡല്‍ഹി 381 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം അവസാനിക്കുന്നതോടെ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തുന്നുണ്ട്.

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ; ഷാർജ പുസ്തകമേള നവംബർ 4ന് തുടങ്ങും

ഭ്രമയുഗം കഴിഞ്ഞപ്പോൾ ജോർജിന്റെ ഒരു സ്പിൻ ഓഫ് പ്ലാൻ ചെയ്താലോ എന്ന് രാഹുൽ ചോദിച്ചു: സൈജു കുറുപ്പ്

പ്രേക്ഷക ശ്രദ്ധ നേടി "ദി തേർഡ് മർഡർ"; വിജയകരമായ രണ്ടാം വാരത്തിലേക്ക്

SCROLL FOR NEXT