Coronavirus

'നിര്‍ധനരായ അതിഥി തൊഴിലാളികളുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് നല്‍കും' ; കേന്ദ്രനടപടി ആശങ്കപ്പെടുത്തുന്നതെന്ന് സോണിയ

അതിഥി തൊഴിലാളികളില്‍ നാട്ടിലേക്ക് മടങ്ങാന്‍ പണമില്ലാത്തവരുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇതുസംബന്ധിച്ച് അവര്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവരുടെ ട്രെയിന്‍ യാത്രാക്കൂലി അതത് പ്രദേശ് കമ്മിറ്റികള്‍ വഹിക്കണമെന്നാണ് നിര്‍ദേശം. യാത്രാ നിരക്ക് ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അവര്‍ രൂക്ഷഭാഷയില്‍ വിമര്‍ശനവുമുന്നയിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്ന് കേന്ദ്രം നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സോണിയ പറഞ്ഞു. തോളോട് തോള്‍ ചേര്‍ന്ന് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് സൗജന്യയാത്ര ലഭ്യമാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചിരുന്നു.

സോണിയയുടെ വാര്‍ത്താക്കുറിപ്പ്

1947 ല്‍ വിഭജന ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ആദ്യമാണ്.‌ കുടിയേറ്റ തൊഴിലാളികളും ദിവസക്കൂലിക്കാരുമടക്കമുള്ള ആയിരങ്ങളാണ് ഭക്ഷണമോ മരുന്നോ ഗതാഗത സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറൂകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്നത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം ചെലവഴിച്ചത് 100 കോടി രൂപയാണ്. എന്നാല്‍ ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രാക്കൂലി ഈടാക്കുന്നു. റെയില്‍വേ 151 കോടി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയെന്നതും കാണണം. പിന്നെന്തുകൊണ്ട് യാത്ര സൗജന്യമാക്കിക്കൂട. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവരെന്നും സോണിയ പ്രസ്താവനയില്‍ പറഞ്ഞു.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT