Coronavirus

രോഗിയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടത് ആരോഗ്യവകുപ്പിനെ അറിയിച്ചു ; ഡോ.ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു 

THE CUE

ചികിത്സയ്‌ക്കെത്തിയ രോഗിയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടത് ആരോഗ്യവകുപ്പിനെ അറിയിച്ചതിന് ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി ക്ലിനിക്ക് ഉടമ. സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഡോ. ഷിനു ശ്യാമളനെതിരെയാണ് നടപടി. ആശുപത്രി ഉടമ ഷിനുവിനെ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നു. വിദേശത്തുനിന്നെത്തിയ രോഗിയില്‍ കൊറോണ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആരോഗ്യവകുപ്പിനെ ധരിപ്പിച്ചു.

കൂടാതെ പൊലീസില്‍ റിപ്പോര്‍ട്ടും ചെയ്തു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രോഗിയുടേയോ ക്ലിനിക്കിന്റെയോ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പരസ്യമാക്കിയിട്ടുമില്ല. എന്നാല്‍ ഇതുമൂലം ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്ന ഭയത്തെ തുടര്‍ന്ന് ഉടമ പിരിച്ചുവിടുകയായിരുന്നുവെന്ന് ഷിനു പറയുന്നു. അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്നാണ് മുതലാളിയുടെ സ്വാര്‍ത്ഥമായ ചോദ്യമെന്ന് ഷിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കാന്‍ ഇതില്‍ എന്ത് കള്ളത്തരമാണുള്ളതെന്ന് ഡോക്ടര്‍ ചോദിക്കുന്നു. തന്റെ ഡ്യൂട്ടിയാണ് ചെയ്തത്.തെറ്റ് കണ്ടാല്‍ ഇനിയും ചൂണ്ടിക്കാട്ടും. ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. ഉദ്യോഗസ്ഥര്‍ സുഖിച്ച് ജോലി ചെയ്യുന്നു. തനിക്ക് ജോലി പോയിരിക്കുന്നു. എന്ത് നാടാണിതെന്നും ഷിനു ശ്യാമളന്‍ ചോദിക്കുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT