കൊറോണ വൈറസ്: സംസ്ഥാനത്ത് അതീവ ജാഗ്രത, പൊതുപരിപാടികള്‍ നിര്‍ത്തും, ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് അവധി 

കൊറോണ വൈറസ്: സംസ്ഥാനത്ത് അതീവ ജാഗ്രത, പൊതുപരിപാടികള്‍ നിര്‍ത്തും, ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് അവധി 

Published on

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്താകമാനം പൊതുപരിപാടികള്‍ നിര്‍ത്തിവെക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏഴുവരെയുള്ള ക്ലാസുകള്‍ക്ക് അവധി നല്‍കി. പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാല്‍ 8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്ത് ആറു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ മാസം മുഴുവന്‍ നിയന്ത്രണങ്ങള്‍ തുടരും.

കൊറോണ വൈറസ്: സംസ്ഥാനത്ത് അതീവ ജാഗ്രത, പൊതുപരിപാടികള്‍ നിര്‍ത്തും, ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് അവധി 
മാസ്‌കിന് കൊള്ളവില ഗുരുതരകുറ്റം, റെയ്ഡും കര്‍ശന നടപടിയുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ നിലവിലെ സഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും, മുന്‍കരുതല്‍ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

logo
The Cue
www.thecue.in