Coronavirus

മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19 ;150 ലേറെ പേര്‍ നിരീക്ഷണത്തില്‍ 

THE CUE

മുംബൈ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ 150 ലേറെ നഴ്‌സുമാരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്. ആശുപത്രിയില്‍ ആകെ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. ഇവിടെ ആകെയുള്ള മുന്നൂറ് നഴ്‌സുമാരില്‍ ഇരുനൂറിലേറെ മലയാളികളുണ്ട്.

നേരത്തെ എഴ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവരിലും പരിശോധന നടത്തി. ഈ ആശുപത്രിയില്‍ കൊവിഡ് ബാധിതരായി പ്രവേശിപ്പിക്കപ്പെട്ട 3 പേര്‍ മരണപ്പെട്ടിരുന്നു. ഇവരെ ചികിത്സിച്ചതില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. ധാരാവിക്കാരനായ സര്‍ജനായ ഡോക്ടര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT