News n Views

പാലാരിവട്ടം പാലത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഗര്‍ഡറുകളില്‍ 2183 വിള്ളലുകള്‍ ; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് 

THE CUE

പാലാരിവട്ടം പാലം അതീവ ദുര്‍ബലാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. വിജിലന്‍സ് വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പാലത്തിന്റെ ഗര്‍ഡറുകളില്‍ 2183 വിള്ളലുകള്‍ ഉണ്ടെന്ന് പരാമര്‍ശിക്കുന്നു. പിയര്‍ക്യാപ്പില്‍ 88 വിള്ളലുകളുണ്ടെന്നും 2 ഗര്‍ഡറുകള്‍ 6 സെന്റീമീറ്റര്‍ വളഞ്ഞ നിലയിലാണെന്നും വിശദീകരിക്കുന്നുണ്ട്. പിഡബ്ല്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയര്‍ സജിലി, തൃശൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രൊഫസറും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിദഗ്ധനുമായ പി പി ശിവന്‍ എന്നിവരടക്കമുള്ളവരാണ് പരിശോധന നടത്തിയത്.

പാലാരിവട്ടം പാലത്തിന് ഗുരുതര ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും എഞ്ചിനീയര്‍മാരുടെ സംഘടന ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയാണ് പരിശോധനയ്ക്ക് നിര്‍ദേശിച്ചത്. ഗര്‍ഡറുകളിലുള്ള 2183 വിള്ളലുകളില്‍ 99 എണ്ണം 3 മില്ലി മീറ്ററില്‍ കൂടുതലുള്ളതാണ്. ഇത് പാലത്തിന്റെ അപകടാവസ്ഥ വെളിവാക്കുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാലം ക്രമേണ ഉപയോഗശൂന്യമാകുമെന്നതിന്റെ തെളിവാണ് ഇത്തരം വിള്ളലുകള്‍. ഇങ്ങനെയുള്ള പാലത്തില്‍ കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിള്ളലുകല്‍ വര്‍ധിക്കാനും പാലം കൂടുതല്‍ അപകടത്തിലാകാനും കാരണമാകും. അതിനാല്‍ പാലം തുറക്കാവുന്ന സാഹചര്യമല്ലെന്നുമാണ് റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്.

പിയര്‍ ക്യാപ്പുകളിലെ 88 വിള്ളലുകളില്‍ അഞ്ച് എണ്ണം മൂന്ന് മില്ലി മീറ്ററില്‍ കൂടുതലുള്ളതാണ്. ഇത് പാലത്തിന്റെ അപകടാവസ്ഥ അടിവരയിടുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും നാലാം പ്രതിയുമായ ടിഒ സൂരജ്, ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍സ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയല്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരും രണ്ടാം പ്രതിയുമായ എംടി തങ്കച്ചന്‍, എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. ഓഗസ്റ്റ് 30 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജാമ്യം തള്ളിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴ സബ് ജയിലിലായിരുന്നു ഇവര്‍. മൂന്നാം പ്രതിയായ കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോളിന് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT