News n Views

സ്‌കൂളുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം, പരിസരം വൃത്തിയാക്കണം, പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടതില്‍ പരിശീലനം നല്‍കണമെന്നും ഉത്തരവ് 

THE CUE

വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളിലും സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിര്‍ദേശം. ക്ലാസ് മുറികള്‍ പ്രധാന അധ്യാപകന്‍ പരിശോധിച്ച് സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് ഉറപ്പുവരുത്തണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പരിശോധനയില്‍ പിടിഎ അംഗങ്ങളും പങ്കെടുക്കണം. എല്ലാ മാസവും പരിശോധന തുടരണമെന്നും ഉത്തരവില്‍ പറയുന്നു. ക്ലാസില്‍ ചെരിപ്പിടുന്നതില്‍ നിന്നും കുട്ടികളെ വിലക്കരുത്. ശുചിമുറികളും പരിസരത്തെ വഴികളും ഉടന്‍ വൃത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.

അതേസമയം സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാരോട് ജില്ലാ കളക്ടറും നിര്‍ദേശിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യക്തമാക്കുന്നത്. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരിശീലനം നല്‍കണമെന്ന് വനം വകുപ്പിനും നിര്‍ദേശമുണ്ട്. പരിശീലനത്തിന് തയ്യാറാകാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിക്കുന്നു.

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്‌വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് അടിയന്തര നടപടികളുമായി വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും രംഗത്തെത്തിയത്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല്‍ കുടുങ്ങിയപ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. എന്നാല്‍ കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് ഷഹല മരണത്തിന് കീഴടങ്ങിയത്. വീഴ്ച വരുത്തിയ അധ്യാപകന്‍ സി.വി ഷിജില്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിസ മെറിന്‍ ജോയി എന്നിവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT