News n Views

മൂന്ന് വര്‍ഷം മുന്‍പ് പിണറായിക്ക് വിജയനിറവില്‍ പിറന്നാള്‍, ഇക്കുറി ജന്‍മദിനത്തലേന്ന് ദയനീയ തോല്‍വി 

THE CUE

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍. ഔദ്യോഗിക രേഖകള്‍ പ്രകാരം 1944 മാര്‍ച്ച് 21 നാണ് ജന്‍മദിനം. എന്നാല്‍ ഇതില്‍ പിശകുണ്ടെന്നും മെയ് 24 ആണ് യഥാര്‍ത്ഥ ജനനതീയതിയെന്നും പിണറായി വിജയന്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ അടുത്തദിവസമാണ് ഇക്കുറി ജന്‍മദിനം. എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് മറ്റൊരപൂര്‍വതയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ അടുത്ത ദിവസമായിരുന്നു പിറന്നാള്‍.

ഉറച്ച കോട്ടകളിലടക്കം കനത്ത തോല്‍വിയാണ് ഇത്തവണ ഇടതുമുന്നണിക്കുണ്ടായത്. കാസര്‍കോട്, ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ പോലുള്ള മണ്ഡലങ്ങളില്‍ അപ്രതീക്ഷിത തോല്‍വിയാണ് സിപിഎമ്മിന് നേരിട്ടത്. പിണറായി വിജയന്‍ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പിലാണ് ഇത്തരത്തില്‍ തിരിച്ചടിയുണ്ടായത്. മുന്നണി മികച്ച വിജയം കൈവരിക്കുമെന്നാണ് അദ്ദേഹം നേരത്തേ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച യുഡിഎഫ് തരംഗമാണ് സംസ്ഥാനത്തുണ്ടായത്. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എഎം ആരിഫ് മാത്രമാണ് സംസ്ഥാനത്ത് വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി.

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

SCROLL FOR NEXT