News n Views

പിറന്നാളില്‍ പ്രണവ് എത്തിയത് പ്രകടനങ്ങളിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യവുമായി, കാല്‍കൊണ്ട് സെല്‍ഫിയും; ഹൃദയം തൊടുന്നതെന്ന് മുഖ്യമന്ത്രി 

THE CUE

റിയാലിറ്റി ഷോ പ്രകടനങ്ങളിലൂടെ സ്വരുക്കൂട്ടിയ തുകയുമായി തന്നെക്കാണാനെത്തിയ ഭിന്നശേഷിക്കാരനായ പ്രതിഭയെ പരിചയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലത്തൂര്‍ സ്വദേശിയും ചിത്രകാരനുമായ പ്രണവ് നിയമസഭയിലെ ഓഫീസില്‍ കാണാനെത്തിയ ഹൃദയസ്പര്‍ശിയായ അനുഭവമാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് പ്രണവ് അച്ഛന്‍ ബാലസുബ്രഹ്മണ്യത്തിനും അമ്മ സ്വര്‍ണകുമാരിയ്ക്കും ഒപ്പമെത്തിയത്.

ഇരുകൈകളുമില്ലാത്ത പ്രണവ് ജന്‍മദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ വിഹിതവുമായി വന്നത്. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ് സി പരീക്ഷാ പരിശീലനം നേടുകയാണ് ഇപ്പോള്‍. വലിയ മൂല്യമാണ് പ്രണവിന്റെ സംഭാവനയ്ക്കുള്ളത്, കാല്‍ ഉപയോഗിച്ച് സെല്‍ഫിയുമെടുത്ത് ഏറെ നേരം സംസാരിച്ച ശേഷമാണ് പ്രണവ് മടങ്ങിയതെന്നും മുഖ്യമന്ത്രി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.

സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT