പിണറായി വിജയന്‍   
News n Views

ശബരിമല: ‘അവ്യക്തത മാറാന്‍ നിയമോപദേശം തേടും’;യുവതികളെത്തിയാല്‍ എന്തുചെയ്യുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പിണറായി വിജയന്‍

THE CUE

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയിലെ അവ്യക്തത മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ചിന്റെ വിധി അതേരീതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യത്തില്‍ വ്യക്തത വരണം. ചില പ്രശ്‌നങ്ങള്‍ ഏഴംഗ ബെഞ്ചിന് വിട്ടിട്ടുണ്ട്. നേരത്തെയുള്ള വിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാനത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ പ്രഗത്ഭരായ നിയമജ്ഞരോട് അന്വേഷിക്കും.

യുവതികള്‍ ശബരിമലയിലെത്തിയാല്‍ എന്തുചെയ്യണമെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അഞ്ചംഗങ്ങളില്‍ രണ്ടുപേര്‍ വിധിയില്‍ വിയോജിച്ചിട്ടുണ്ട്. ഒരാള്‍ കൂടി ചേര്‍ന്നിരുന്നുവെങ്കില്‍ സ്ഥിതി മാറുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT